cristiano

ലി‌സ്‌ബൺ: പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കാമുകി ജോർജിന റോഡ്രിഗസ് നൽകിയ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചവിഷയം. ഇന്ത്യയിൽ 2.19 കോടി രൂപ വിലയുള്ള മെഴ്സിഡീസ് എ.എം.ജി ജി–63 മോഡൽ കറുപ്പ് നിറമുള്ള എസ്‍.യു.വിയാണ് ക്രിസ്റ്റ്യാനോയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്.

പിറന്നാൾ വിരുന്നൊരുക്കിയ ഹോട്ടലിനു പുറത്തേയ്ക്ക് ക്രിസ്റ്റ്യാനോയെ വിളിച്ചുകൊണ്ടു പോയ ജോർജിന സർപ്രൈസ് ആയി സമ്മാനം കാഴ്ചവയ്ക്കുന്ന വിഡിയോ സമൂഹ മാദ്ധ്യമങ്ങളി‍ൽ വൈറലായി. ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകളുള്ള യുവെന്റസ് താരത്തിന്റെ ശേഖരത്തിലെത്തുന്ന ഇരുപതാമത്തെ വണ്ടിയാണ് മെഴ്സിഡീസ് എ.എം.ജി ജി–63 എന്നാണ് വിവരം. ബുഗാട്ടി ഷിറോൺ, ആസ്റ്റൺ മാർട്ടിൻ ഡി.ബി 9, ഔഡി ആർ8, റോൾസ് റോയ്സ് ഫാന്റം തുടങ്ങിയ കാറുകളാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. ഇന്ത്യയിൽ 43 ലക്ഷം രൂപ വിലയുള്ള മെഴ്സിഡീസ് ബെൻസ് സി 220 ആണ് ശേഖരത്തിലെ വില കുറഞ്ഞ കാർ.

christiano
ക്രിസ്റ്റ്യാനോ ജൂനിയറും ജോർജിനയ്ക്കുമൊപ്പം ക്രിസ്റ്റ്യാനോ, മെഴ്സിഡീസ് എ.എം.ജി ജി -63