camera

കിളിമാനൂർ: വാമനപുരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വാമനപുരം ഗവ. യു.പി സ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ച സി.സി.ടിവി കാമറകളുടെ സ്വിച്ച് ഓൺ കർമ്മം വെഞ്ഞാറമൂട് പൊലിസ് ഇൻസ്പെക്ടർ ബി. ജയൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് രവികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡംഗങ്ങളായ രാജീവ് പി.നായർ, ഒ. ഉഷ, അസോസിയേഷൻ ഭാരവാഹികളായ സുദർശനൻ, മധുസൂധനൻ, സന്തോഷ് കുമാർ, സതീശൻ, രമണി കുമാരി എന്നിവർ പങ്കെടുത്തു.