കിളിമാനൂർ: മലയാമഠം എൻ.എസ്.എസ് കരയോഗം നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഇന്ന് വൈകിട്ട് 4ന് നടക്കും. കരയോഗ മന്ദിരത്തിൽ നടക്കുന്ന ചടങ്ങ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.ജി. മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എൻ. വിക്രമൻ നായർ അദ്ധ്യക്ഷനാകുന്ന സമ്മേളനത്തിൽ ആചാര്യ അനുസ്‌മരണവും മുഖ്യ പ്രഭാഷണവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി നിർവഹിക്കും. വിദ്യാഭ്യാസ അവാർഡ് ദാനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസി‌ഡന്റ് ജി. ഹരിദാസൻ നായർ നിർവഹിക്കും. മന്നം ട്രോഫി കലാമത്സര വിജയികളെ കിളിമാനൂർ കൊട്ടാരം പ്രതിനിധി രാമവർമ്മ അനുമോദിക്കും.