കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ഗുരുവന്ദനം ഇന്ന് വൈകിട്ട് 5ന് ഗ്രന്ഥശാലാ അങ്കണത്തിൽ നടക്കും.
മുതിർന്ന ഗ്രന്ഥശാല പ്രവർത്തകർക്ക് ആദരം, ഗ്രന്ഥശാല പ്രവർത്തകരുടെ ഛായാചിത്ര അനാച്ഛാദനം, ജനതാ ഗുരുജനവേദി കൂട്ടായ്‌മ എന്നിവ സംഘടിപ്പിക്കും. സംസ്ഥാന യൂത്ത് കമ്മിഷൻ അംഗം ഐ. സാജു ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്‌സ് റോയ് അദ്ധ്യക്ഷത വഹിക്കും. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണവും കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. വാസുദേവൻ നായർ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കലും നടത്തും. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. മേരിക്കുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മണികണ്ഠൻ,മൈലോട്ടുമൂഴി ശ്രീകണ്ഠൻ, എ.കെ. ദിനേശ്, ജില്ലാ ലൈബ്രറി കൗൺസിലംഗം സി. മധു, കെ. ഗിരി, അഭിലാഷ് ആൽബർട്ട്, ഗ്രന്ഥശാല സെക്രട്ടറി എസ്. രതീഷ്‌കുമാർ, എസ്.അനിക്കുട്ടൻ, എ.വിജയകുമാരൻ നായർ തുടങ്ങിയവർ പങ്കെടുക്കും.