പാങ്ങോട്: പുലിപ്പാറ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബോധവത്കരണ സമ്മേളനവും പുതിയതായി നിർമ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നാളെ വൈകിട്ട് നടക്കും. 6.30ന് നടക്കുന്ന പൊതുസമ്മേളനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ ഗഫാർ അദ്ധ്യക്ഷനാകും. നെടുമങ്ങാട് കാഷിഫുൽ ഉലൂം പ്രിൻസിപ്പൽ മുഹമ്മദ് യൂസുഫ് ബിൻ അബ്ദുൾ ഖാദർ മൗലാന ദുഃആയ്ക്ക് നേതൃത്വം നൽകും. മുഹമ്മദ് ഈസാമൗലവി അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും. ജമാഅത്ത് സെക്രട്ടറി പുലിപ്പാറ ഹംദുള്ള മൗലവി സ്വാഗതം പറയും. പുലിപ്പാറ റഹ്മത്തുള്ളാമൗലവി അൽ ഖാസിമി, ഡോ. ഷംസുദ്ധീൻ അഹ്സനി, എ.ജെ. റഹ്മത്തുള്ളാമൗലവി, ഷിറാസി ബാഖവി, പുലിപ്പാറ സുലൈമാൻ മൗലവി, ഹാരിസ് അസ്‌ലമി, കല്ലൂർ സുബൈർ ബാഖവി, ഫത്തഹുദ്ധീൻ, അബ്ദുൾ വാഹിദ്, അബ്ദുൾ ജലീൽ, അബ്ദുൾ ബഷീർ, എ.എം. അൻസാരി, മുഹമ്മദ് ബഷീർ, മുഹമ്മദ് ഹസൻമൗലവി, അൻവർ അഹമ്മദ്, മുജീബ് റഹ്മാൻ എന്നിവർ സംസാരിക്കും.