മലയിൻകീഴ്: ജെ.എസ്.എസ് കാട്ടാക്കട നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഊരൂട്ടമ്പലം കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഊരൂട്ടമ്പലത്ത് ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി മലയിൻകീഴ് നന്ദകുമാർ, നേതാക്കളായ രാമപുരം കൃഷ്ണൻകുട്ടി, കാച്ചാണി പ്രഭാകരൻ, പള്ളിച്ചൽ കെ. സതി, പാരൂർക്കുഴി ജയൻ, താന്നിവിള സുധാകരൻ, മാറനല്ലൂർ സതീഷ്, പി. ബിനു, ചീനിവിള ഷിബു, ജി. വിശ്വംഭരൻചെറുകര, ഷിബിൻരാജ്, സന്തോഷ് മുതുവല്ലൂർക്കോണം, ഗോപി പെരുമന, അഖിൽരാജ്, ഊരൂട്ടമ്പലം സുദർശനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വെടിവച്ചാൻകോവിൽ ചന്ദ്രമോഹൻ(പ്രസിഡന്റ്), ഊരൂട്ടമ്പലം സുദർശനൻ(സെക്രട്ടറി) എന്നിവരുൾപ്പെട്ട 7 അംഗ സെന്റർ കമ്മിറ്റിയെയും 27 അംഗ മണ്ഡലം കമ്മിറ്റി അംഗങ്ങളെയും കൺവെൻഷൻ തിരഞ്ഞെടുത്തു.