തിരുവനന്തപുരം : കൈതമുക്ക് ശ്രീരാഗത്തിൽ (കെ.എസ്.ആർ.എ -80) പ്രൊഫ. ജി. സുധീഷ് (62, റിട്ട. എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ) നിര്യാതനായി. പരേതനായ പ്രൊഫസർ കളത്തിൽ ഗോപാലകൃഷ്ണൻ നായരുടെ പുത്രനാണ്. ഭാര്യ താര. മകൻ എസ്. ശരത് (യു.എസ്.എ). കരമന വിമൻസ് കോളേജ്, ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തൈക്കാട് ശാന്തികവാടത്തിൽ.