പാലോട്: പേരയം വിജ്ഞാന പോഷിണി ഗ്രന്ഥശാല മന്ദിരത്തിന്റെ രണ്ടാംനിലയുടെ ഉദ്ഘാടനവും മെരിറ്റ് ഈവനിംഗും ഇന്ന് വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. വട്ടപ്പറമ്പിൽ പീതാംബരൻ, ആനാട് ജയൻ, കെ.പി. ചന്ദ്രൻ, ദീപാ സുരേഷ്, കിഷോർ, പേരയം ശശി തുടങ്ങിയവർ സംസാരിക്കും. ആത്മരാജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിന് രജികുമാർ സ്വാഗതവും സിന്ധു പ്രദീപ് നന്ദിയും രേഖപ്പെടുത്തും.