ആറ്റിങ്ങൽ: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലംകോട് ഗവ. വി.എച്ച്.എസ്.എസിൽ നാഷണൽ സർവീസ് സ്‌കീമും എക്സൈസ് വകുപ്പും സംയുക്തമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീകുമാർ.എസ്,​ പി.ടി.എ പ്രസിഡന്റ് ജാബിർ‌,​ ഹെഡ്മാസ്റ്റർ അനിത. ടി.എം,​ പ്രോഗ്രാം ഓഫീസർ സബിത. ടി.എസ് എന്നിവർ നേതൃത്വം നൽകി.