കാട്ടാക്കട: കാട്ടാക്കട തൂങ്ങാംപാറ ഇറയാംകോട് മഹാദേവർ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ആറാട്ട് ശിവരാത്രി മഹോത്സവം 15 മുതൽ 21വരെ നടക്കും. 15ന് രാവിലെ 8.50ന് കൊടിയേറ്റ്. 16ന് സമൂഹ ലക്ഷാർച്ചന,​ വൈകിട്ട് 5ന് ഭഗവതി സേവ. 17ന് രാവിലെ 6ന് വലിയ ധാര, കലശപൂജ.8ന് ഉത്സവ ബലി,​ രാത്രി 8.30മുതൽ ബാലെ. 18ന് വൈകിട്ട് 6ന് പുഷ്‌പാഭിഷേകം,​ രാത്രി 7ന് ആത്മീയ പ്രഭാഷണം. 19ന് വൈകിട്ട് 5ന് തുലാപായസം വഴിപാ,​ പളിവേട്ട, തിരിച്ചെഴുന്നള്ളത്ത്, സേവ. 20ന് വൈകിട്ട് 3ന് കൊടിയിറക്ക്,​ ആറാട്ട് ബലി,​ വൈകിട്ട് 4.30ന് ആറാട്ട്,​ 4.45ന് ആറാട്ട് കലശാഭിഷേകം. എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5.30ന് ഗണപതിഹോമം,​ 6ന് കലശപൂജ, കലശാഭിഷേകം,​ ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ എന്നിവ നടക്കും.