ആറ്റിങ്ങൽ: ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ ആറ്റിങ്ങൽ സൂപ്പർ മാർക്കറ്റും മെഡിക്കൽ സ്റ്റോറും കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ വലിയകുന്ന് ശ്രീപാദം സ്റ്റേഡിയം കോംപ്ലക്‌സിലേക്ക് മാറ്റുന്നു. നാളെ വൈകിട്ട് 6ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർപ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്,​ വാർഡ് കൗൺസിലർ അവനവഞ്ചേരി രാജു,​ അഡ്വ.എസ്. ലെനിൻ,​ സി.എസ്. ജയചന്ദ്രൻ,​ ടി.പി. അംബിരാജ,​ തോട്ടയ്ക്കാട് ശശി,​ വി.ആർ. ഷാജി,​ കെ.എൻ. സതീഷ്,​ വി.എൽ. പ്രദീപ് കുമാർ എന്നിവർ സംസാരിക്കും.