ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഈ വർഷം പുതിയ നികുതികൾ ചുമത്തുന്നില്ലെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു. വാണിജ്യ വ്യവസായ മേഖലയിലെ പ്രതിസന്ധി കണക്കിലാക്കി അടിയന്തര കൗൺസിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
മാർക്കറ്റുകളിലെ ഫീസ് പിരിവ്, ബസ് സ്റ്റാൻഡിലെ ഫീസ് പിരിവ്, നഗരസഭാ വക ഷോപ്പിംഗ് കോംപ്ലക്സുകളിലും കച്ചവട സ്ഥാപനങ്ങളും വാടകയ്ക്ക് എടുത്ത് വ്യാപാരം നടത്തുന്നതിനുള്ള വാർഷിക വാടക എന്നിവയിലാണ് യഥാവിധിയുള്ള വർദ്ധനവ് ഒഴിവാക്കാൻ യോഗം തീരുമാനിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ്സ് അസോസിയേഷൻ എന്നീ സംഘടനകൾ നിവേദനം നൽകിയിരുന്നു. ഈ സംഘടനകളുടെ നേതാക്കളുമായി ചെയർമാൻ ചർച്ച ചെയ്തു.