തിരുവനന്തപുരം: ഭാരത് ഭവൻ, നാട്യഗൃഹവുമായി സഹകരിച്ച് പ്രൊഫ.ജി. ശങ്കരപ്പിള്ളയുടെ സ്‌മരണാർത്ഥം 15 വരെ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് ഇന്ന് അരങ്ങുണരും. നാട്യഗൃഹം, സ്‌കൂൾ ഒഫ് ഡ്രാമ, അഭിനയ, തമ്പ്, നിരീക്ഷ, രംഗപ്രഭാത് എന്നീ നാടക സംഘങ്ങൾ പ്രൊഫ.ജി. ശങ്കരപ്പിള്ളയുടെ 11 നാടകങ്ങൾ ഏഴ് ദിവസങ്ങളിലായി ഭാരത് ഭവൻ ഓപ്പൺ എയർ തിയേറ്ററിൽ അവതരിപ്പിക്കും. ഇന്ന് വൈകിട്ട് 6.30ന് അടൂർ ഗോപാലകൃഷ്ണൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സ്‌നേഹദൂതൻ, കിഴവനും കഴുതയും, രക്ഷാപുരുഷൻ, അണ്ടനും അടകോടനും, പൂജാമുറി, അവതരണം ഭ്രാന്താലയം, ഏതോ ചിറകടിയൊച്ചകൾ, ആസ്ഥാന വിഡ്ഢികൾ, ഇലപൊഴിയും കാലത്തൊരു പുലർകാല വേള, ഭരതവാക്യം, ഒരു കൂട്ടം ഉറുമ്പുകൾ എന്നീ നാടകങ്ങൾ വിവിധ ദിനങ്ങളിലായി അരങ്ങേറും. നാടകാവതരണത്തിനു പുറമേ സെമിനാറുകളും ചർച്ചകളും നടക്കും.
15ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും.