wild-card-entry

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിന്റെയും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെയും (കെയ്സ്) സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഇന്ത്യ സ്‌കിൽസ് കേരള 2020 നൈപുണ്യ മത്സരങ്ങളിലെ അഞ്ച് സ്‌കില്ലുകളിൽ നേരിട്ടു പങ്കെടുക്കാൻ അവസരം നൽകുന്ന വൈൽഡ് കാർഡ് മത്സരങ്ങൾ 15 ന് നടത്തും.

ക്ലൗഡ് കമ്പ്യൂട്ടിംഗ്, പ്രിന്റ് മീഡിയ ടെക്‌നോളജി, ഐടി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് ഫോർ ബിസിനസ്, ഐ.ടി നെറ്റ്‌വർക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ, ജ്വല്ലറി എന്നീ ഇനങ്ങളിലാണ് വൈൽഡ് കാർഡ് എൻട്രിയുള്ളത്. പ്രിന്റ് മീഡിയ ടെക്‌നോളജിയിൽ ഷൊർണൂർ ഗവ പോളിടെക്നിക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്രിന്റിംഗ് ടെക്‌നോളജിയും ജ്വല്ലറിയിൽ കളമശേരി ഗവ.ഐ.ടി.ഐയും മറ്റുള്ള മത്സരങ്ങൾക്ക് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് കേരളയുമാണ് മത്സരവേദികൾ. ക്ലൗഡ് കമ്പ്യൂട്ടിംഗിൽ പങ്കെടുക്കുന്നവർ 1996 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം. മറ്റുള്ള സ്‌കില്ലുകളിൽ 1999 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്ക് മത്സരിക്കാം. ഫോൺ: 9495831832.