biju
bb

തിരുവനന്തപുരം: ഡിജിറ്റൽ ഗ്ളോബലൈസേഷനിലൂടെ ലോക സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മാർച്ച് 24 മുതൽ 26 വരെ ദുബായിൽ നടത്തുന്ന ആന്വൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗ് (എ.ഐ.എം) പ്രതിനിധിയായി കേരള ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാന ചെയർമാൻ ഡോ. ബിജുരമേശിനെ യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഹിസ്ഹൈനസ് ഷേക്ക് മുഹമ്മദ് ബിൻ റഷീദ് അൽ മുക്ത് പ്രത്യേകം ക്ഷണിച്ചു. ഇത് രണ്ടാം തവണയാണ് ആന്വൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗിൽ ഡോ. ബിജുരമേശ് പങ്കെടുക്കുന്നത്. 143 രാജ്യങ്ങളിൽ നിന്നുള്ള സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികളും നൂറിൽപരം വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ഇൗ സമ്മേളനം മാപ്പിംഗ് ദി ഫ്യൂച്ചർ ഒഫ് ഫണ്ട് ഫോറിൻ ഡയറക്ട് ഇൻവെസറ്റ്മെന്റിനുള്ള മാർഗരേഖ തയ്യാറാക്കും. കേരള ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധിയായാണ് ഡോ. ബിജുരമേശ് പങ്കെടുക്കുന്നത്.