പാലോട്: നന്ദിയോട് സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ. രാവിലെ 10ന് വിശേഷാൽ ആയില്യപൂജയും നാഗരൂട്ടും രാത്രി 8 ന് നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും. നാളെ പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ 8.45ന് കലശപൂജയും 9.15ന് കലശാഭിഷേകം. വൈകിട്ട് 4 മുതൽ കാവടി ഘോഷയാത്ര നിറപറയെടുപ്പ് പാലോട് ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കും. രാത്രി 7ന് ഭക്തിഗാനസുധ, രാത്രി 9 മുതൽ ചന്തവിള ഷിബു സ്വാമിയുടെ നേതൃത്വത്തിലുള്ള അഗ്നിക്കാവടി.