subrahmanya-temple

പാലോട്: നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തിൽ പത്തുദിവസം നീണ്ടു നിൽക്കുന്ന ദേശീയ മഹോത്സവത്തിന്റെ തൃക്കൊടിയേറ്റ് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പാണാവള്ളി അശോകൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ഇന്ന് രാവിലെ 5 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, 6 ന് ഗണപതിഹോമം, പന്തീരടി പൂജ, 7ന് കൊടിമരചുവട്ടിൽ പൂജ, 8.30 ന് തോറ്റംപാട്ട്, 10 ന് വിശേഷാൽ ആയില്യ ഊട്ട്, 12.30 ന് അന്നദാനം, വൈകിട്ട് 5.30ന് ഭഗവതിസേവ, രാത്രി 9.30 ന് നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടാകും.