തിരുവനന്തപുരം: ചെറുകിട ക്ഷീരകർഷകരെ ബഡ്‌ജറ്റിൽ അവഗണിച്ചത് വഞ്ചനയാണെന്ന് ക്ഷീര കർഷക കോൺഗ്രസ് ( ഐ.എൻ.ടി.യു.സി )​ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.‌ പ്രസിഡന്റ് അയിര എസ്. സലിംരാജ് ഉദ്ഘാടനം ചെയ്‌ത യോഗത്തിൽ മിൽമാ ഡയറക്ടർ എസ്. അയ്യപ്പൻനായർ, ആനത്താനം രാധാകൃഷ്ണൻ, കടക്കുളം രാധാകൃഷ്ണൻ നായർ, വാഴോട്ടുകോണം മധുകുമാർ, ആർ.എസ്. പ്രവീൺരാജ്, രഘുനാഥനാശാരി, സുദേവ കുമാർ, തേക്കുപാറ സുരേഷ്, കോവളം രവീന്ദ്രൻ, പേയാട് മണികണ്ഠൻ, ചെങ്കവിള ഗമാലി, ശ്രീകുമാരൻ നായർ എന്നിവർ സംസാരിച്ചു.