തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കമലേശ്വരം ശാഖാവാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് കെ.സി. യശോധരന്റെ അദ്ധ്യക്ഷതയിൽ ഗുരുഭവനിൽ നടന്നു. പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ ശാഖാസെക്രട്ടറി വി. മോഹൻദാസ് റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി.എസ്. ബിനു, വി. ഉദയകുമാർ, എസ്. ചന്ദ്രബാബു, കെ.എൽ. അശോക് കുമാർ, ആർ. രാജീവ്, എ. സ്വയംപ്രഭ എന്നിവർ സംസാരിച്ചു.