general

ബാലരാമപുരം: എരുത്താവൂർ ശ്രീബാലസുബ്രണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയ്യക്കാവടി മഹോത്സവത്തിന് തുടക്കമായി. വടക്കേവിള വലിയവിളാകം ശ്രീമുത്താരമ്മൻകോവിൽ നിന്നും പീലിക്കാവടി,​ പുഷ്പക്കാവടി,​ പനിനീർ,​ പാൽ,​ കളഭം,​ ഇളനീർ,​ ഭസ്മം തുടങ്ങി നൂറ്റിയമ്പതിൽപ്പരം കാവടികൾ അണിചേർന്ന കാവടിഘോഷയാത്രയും ആറുമുഖവിഗ്രഹഎഴുന്നെള്ളിപ്പും ഭക്തിനിർഭരമായി. 12.30 ന് കാവടിഅഭിഷേകവും സമൂഹസദ്യയും നടന്നു. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ശ്രീകണ്ഠേശ്വരം ഗണേഷ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കാവടി ഉത്സവത്തിന് കൊടിയേറി. 17 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.