നിലമാമൂട് : ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മരപ്പണിക്കാരൻ കഴിഞ്ഞദിവസം തിരു. മെഡിക്കൽ കോളേജിൽ മരണമടഞ്ഞു.

മഞ്ചവിളാകം തത്തിയൂർ തേരിവിള പുത്തൻവീട്ടിൽ രാമചന്ദ്രൻ ആശാരി (55) യാണ് മരിച്ചത്.

ആലുവയിൽ മരപ്പണിക്ക് പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ 8ന് നടന്നുപോകവെ ആലുവ കോളനിപടിയിൽവച്ച് സ്വകാര്യബസിടിച്ച് പരിക്കേറ്റ് ആലുവ രാജഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മരിച്ചു . ഭാര്യ: ഉഷകുമാരി. മക്കൾ: രാഹുൽ, രേഷ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്