വർക്കല: താഴെവെട്ടൂർ (അക്കരവിള) ചരുവിള ദുർഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും. എല്ലാ ദിവസവും മഹാഗണപതിഹോമം, ദേവീ ഭാഗവതപാരായണം, ഭഗവതിസേവ, വിളക്ക്, പൂജ എന്നിവ ഉണ്ടായിരിക്കും. ഇന്ന് രാവിലെ 9ന് നവകലശവും കലശാഭിഷേകവും 10ന് ദേവിക്കും ഉപദേവന്മാർക്കും ചാർത്തും വിശേഷാൽപൂജയും, 11ന് അഘോരദുദ്ര ഹവനവും ശത്രുദോഷ ഉച്ചാടനഹോമവും. 10ന് രാവിലെ 11ന് മഹാസുദർശനഹോമം. 11ന് രാവിലെ 11ന് മഹാമൃത്യുഞ്ജയഹോമം. 12ന് രാവിലെ 10ന് കലശവും കലശാഭിഷേകവും. 13ന് രാവിലെ 10ന് വില്പാട്ട്, 10.30ന് നാഗർക്ക്ഊട്ടും പൂജയും, നാദസ്വരം, പമ്പമേളം, 12ന് അന്നദാനം, ഉച്ചയ്ക്ക് 2.30ന് തുലാഭാരം, നിറപറ സമർപ്പണം, 4ന് പൊങ്കാല, 5ന് കരകംപൂജയും കരകം എഴുന്നള്ളിപ്പും, 5.45ന് പൂപ്പട, രാത്രി 8.30ന് കല്ലറ ചൈത്രത്തിന്റെ ഭക്തിഗാനസുധ, 2ന് മഹാനിവേദ്യപൂജ.