ബാലരാമപുരം: ബാലരാമപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 1996 - 97 ബാച്ച് പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്ലാസ്‌മേറ്റ്സിന്റെ മൂന്നാം വാർഷികാഘോഷം ഇന്ന് കൽപ്പടിയിൽ ആ‌ഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് സ്വാഗതമേളം,​ 10 ന് നക്ഷത്രപൂരം,​ 11 ന് കളിക്കളം,​ ഉച്ചക്ക് 1ന് സൗഹൃദവിരുന്ന്,​ 2ന് ഈ തണലിൽ ഇത്തിരിനേരം. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയായ, കോഴോട് കൂലിപണിക്കാരനായ അജിയുടെയും നിഷയുടെയും മകൾ അഭിരാമിയുടെ ചികിത്സാ ചെലവിലേക്ക് ക്ലാസ്‌മേറ്റ്സ് ഗ്രൂപ്പ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ അഡ്വ. എം.വിൻസെന്റ് എം.എൽ.എ അഭിരാമിയുടെ കുടുംബത്തിന് ചികിത്സാ ധനസഹായം കൈമാറും.