general

ബാലരാമപുരം: ലോക ക്യാൻസർദിനത്തിൽ വൃദ്ധരുടെ ആരോഗ്യപരിപാലനത്തിനായി കെയർ ആൻഡ് ക്യൂയർ സംഘമെത്തി. ഫ്രാബ്സ്,​ ബാലരാമപുരം ജനമൈത്രി പൊലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വൃദ്ധരുടെ പുനരധിവാസകേന്ദ്രമായ പുനർജനിയിൽ കെയർ ആൻഡ് ക്യൂയർ മെഡിക്കൽ സംഘമെത്തിയത്. പുനർജനിയിലെ അന്തേവാസികൾക്കായി നടത്തിയ സൗജന്യ ചികിത്സാ ക്യാമ്പ് ബാലരാമപുരം സി.ഐ ജി. ബിനു ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം,​ തോട്ടം പി. അലക്സാണ്ടർ എന്നിവർ പങ്കെടുത്തു. കെയർ ആൻഡ് ക്യൂയർ ഡയറക്ടർ ബിജു സ്റ്റാൻലി,​ പ്രോജക്ട് മാനേജർ ഗിന്നസ് കുമാർ,​ ഡോക്ടർ വിജയകുമാർ,​ ഓപ്പറേഷൻ മാനേജർ ധനേഷ്, ബാലരാമപുരം ഹോണ്ട ഷോറൂം മാനേജിംഗ് ഡയറക്ടർ​ അനക്സ്. എ മജീദ് എന്നിവർ പങ്കെടുത്തു.