വെള്ളറട: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെള്ളറട യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് എ. ശ്രീധരൻ ആശാരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ബ്ളോക്ക് പ്രസിഡന്റ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്‌തു. പുതിയ യൂണിറ്റ് ഭാരവാഹികളായി എ. ശ്രീധരൻ ആശാരി (പ്രസിഡന്റ് ),​ എസ്. ബാലചന്ദ്രൻ നായർ (സെക്രട്ടറി ),​ പ്രസന്നകുമാരൻ തമ്പി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.