വെള്ളറട: വെള്ളറട ലോകനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീനാരായണ ദർശന മത്സരം സംഘടിപ്പിക്കുന്നു. ദൈവ ദശകത്തിന്റെയും ശിവപ്രസാദ പഞ്ചകത്തിന്റെയും രചനാ പാരായണ മത്സരങ്ങളും ഗുരുദേവ ചരിത്രത്തെ ആസ്‌പദമാക്കിയുള്ള ക്വിസ് മത്സരവും നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ 16ന് രാവിലെ 10ന് ശാഖാ ഓഡിറ്റോറിയത്തിലാണ് മത്സരം. താത്പര്യമുള്ളവർ 15ന് വൈകിട്ട് 5ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. മത്സര വിജയികൾക്ക് 20ന് നടക്കുന്ന ശ്രീനാരായണ ധർമ്മ പ്രചാരണ സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. ഫോൺ: 70124330801,​ 9846549001.