ബാലരാമപുരം: പാറക്കുഴി പ്രോഗ്രസീവ് ലൈബ്രറി വാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്. സുദർശനൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന കാവ്യസന്ധ്യ കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ബിജു ബാലകൃഷ്ണൻ,​ തലയൽ മനോഹരൻ നായർ,​ സുമേഷ് കൃഷ്ണൻ, ഹരിശ്ചന്ദ്രബാബു കാട്ടാക്കട,​ മാറനല്ലൂർ സുധി, ​രാജേന്ദ്രൻ നെല്ലിമൂട്,​ മണികണ്ഠൻ മണലൂർ,​ ആനാവൂർ മണികണ്ഠൻ,​ ജയനൻ,​ ശരൺ,​ വരുൺ ഷാജി എന്നിവർ കവിതാലാപനം നടത്തും,​ടി. സുധാകരൻ സ്വാഗതവും എസ്. മുരുകേശൻ നന്ദിയും പറയും. രാത്രി 9ന് കലാവിരുന്ന്.