വിതുര: ചായം അരുവിക്കരമൂല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം സമാപിച്ചു. വിതുര ശ്രീമഹാദേവർ ക്ഷേത്രത്തിൽ നിന്നാരംഭിച്ച കാവടിഘോഷയാത്രയിലും, പാൽക്കുടം വഴിപാടിലും, പറവക്കാവടിയിലും നൂറുകണക്കിന് പേർ പങ്കെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.അപ്പുക്കുട്ടൻനായർ, സെക്രട്ടറി കെ.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. കലശപൂജ, കാവടി പാൽക്കുടം അഭിഷേകങ്ങൾ, ഗണപതിപൂജ, അലങ്കാരദീപാരാധന, ഭഗവതിപൂജ, പുഷ്പാഭിഷേകം, സുബ്രഹ്മണ്യപൂജ, നൃത്തനൃത്യങ്ങൾ, അന്നദാനം എന്നിവ ഉണ്ടായിരുന്നു.