വക്കം: വക്കത്ത് ആട്ടോറിക്ഷയിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ആങ്ങാവിളയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.നിലയ്ക്കാ മുക്കിലേക്ക് വന്ന ആട്ടോറിക്ഷയിൽ ആങ്ങാവിളയ്ക്ക് സമീപം വച്ച് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ആട്ടോറിക്ഷയിലുണ്ടായിരുന്ന അനിത (49), ആദിത്യ (11), സുനിത (27) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ വക്കം റൂറൽ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. കടയ്ക്കാവൂർ പൊലീസ് കേസെടുത്തു.