തിരുവനന്തപുരം: കെ-ഡിസ്‌ക് 15 ന് നടത്തുന്ന ബ്ലോക് ചെയിൻ എ.ബി.സി.ഡി കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് 11 വരെ abcd.kdisc.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഐ.സി.റ്റി അക്കാദമിയുടെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, എറണാകുളം സെന്ററുകളിലാകും പരീക്ഷ നടക്കുക. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന വനിതകൾക്ക് നൂറു ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 04712700813, 8078102119. ക്ലാസുകൾ ഫെബ്രുവരി അവസാന വാരം ആരംഭിക്കും.