arrest-shaji

വർക്കല: സ്കൂൾ, കോളേജ് പരിസരങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നയാൾ 45 പൊതി കഞ്ചാവുമായി അറസ്റ്റിൽ. എസ്.എൻ കോളേജ്, ശിവഗിരി സ്കൂളിനു മുന്നിലെ റോഡ്, ശ്രീനിവാസപുരം എന്നിവിടങ്ങളിൽ വിദ്യാർത്ഥികളടക്കമുളളവർക്ക് കഞ്ചാവ് വില്പന നടത്തിവന്നിരുന്ന വർക്കല വെന്നികോട് വലയന്റകുഴി ചരുവിളവീട്ടിൽ ഷാജി (39) യാണ് പിടിയിലായത്. തിരുനെൽവേലിയിൽ നിന്ന് കഞ്ചാവ് കടത്തികൊണ്ട് വന്ന് ഒരു പൊതിക്ക് 500 രൂപ മുതൽ ആയിരം രൂപ വരെ നിരക്കിലാണ് വിറ്റിരുന്നത്. വർക്കല പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ.ജി, സബ്ഇൻസ്പെക്ടർ ശ്യാം.എം.ജി, പ്രൊബേഷണറി എസ്.ഐ പ്രവീൺ.വി.പി, എ.എസ്.ഐ ഷൈൻ, സി.പി.ഒ അജീസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.