cpi

ആര്യനാട്: കേരളത്തിൽ ഭൂപരിഷ്കരണം യാഥാർത്ഥ്യമാക്കിയത് സി. അച്ചുതമേനോൻ സർക്കാരാണെന്ന് കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാലൻ നായർ. കിസാൻ സഭ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭൂപരിഷ്കരണവും കാർഷിക മേഖലയിലെ മാറ്റങ്ങളും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ.ഭാസുരാംഗൻ അദ്ധ്യക്ഷത വഹിച്ചു. മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടി മീനാങ്കൽ കുമാർ, പ്രസിഡന്റ് സോളമൻ വെട്ടുകാട്, ജില്ലാ എക്സിക്യുട്ടീവ് അംഗം പൂവച്ചൽ ഷാഹുൽ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് കിസാൻ സഭ നേതാക്കളായ എ.എം.റൈസ്, അയിരൂർപ്പാറ രാമചന്ദ്രൻ, വി.ബി. ജയകുമാർ,വിളപ്പിൽ രാധാകൃഷ്ണൻ,എ.ഐ.എസ്.ഫ് ജില്ലാ സെക്രട്ടി കണ്ണൻ.എസ്.ലാൽ,സ്വാഗത സംഘം കൺവീനർ ഈഞ്ചപ്പുരി സന്ദു,ഉഴമലയ്ക്കൽ ശേഖരൻ, അരുവിക്കര വിജയൻ നായർ, നിർമല കുമാർ,പി.എസ്.നായിഡു, വെള്ളനാട് സതീശൻ,എസ്. എസ്.അജിത കുമാരി തുടങ്ങിയവർ സംസാരിച്ചു. . ഇന്ന് രാവിലെ 10ന് കെ.എസ് ആഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.