തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന ഷഹീൻബാഗ് ഐക്യദാർഢ്യ സമരം ഏഴാം നാളിലേക്ക്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസ്സൻ, ഡൽഹി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് റാനിയ, പി.ആരിഫ, വ്യാപാരി വ്യവസായി കോൺഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ബഷീർ അഹമ്മദ്, സിന്ധു രാഘുനാഥൻ, ശറഫുദീൻ,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷനെ പ്രതിനിധീകരിച്ച് കെ.എച്ച് മുഹമ്മദ് മൗലവി, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഹവ്വ റാഖിയ തുടങ്ങിയവർ സമരപ്പന്തലിലെത്തി സംസാരിച്ചു. എം.ജി യൂണിവേഴ്സിറ്റിയിലെ ശാലിനി നേതൃത്വം നൽകിയ നൃത്തവും കുട്ടികളുടെ ചിത്രരചനയും തെരുവ് നാടകവും നാടൻപാട്ടും കവിതകളും ആറാം ദിവസത്തെ സമരത്തിന് ഊർജം പകർന്നു.