വെഞ്ഞാറമൂട് :രാജ്യത്തെ ഏറ്റവും വലിയ വില്പനക്കാരനാണ് നരേന്ദ്ര മോദിയെന്ന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ .വിജയരാഘവൻ. കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള പൊതുസമ്മേളനം എൻ. രാമാനന്ദൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാർ രാജ്യത്ത് ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റഴിക്കുകയാണ്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം കൈയിട്ട് വാരുകയാണ്.ബി.എസ്.എൻ.എല്ലിനെ ഇല്ലാതാക്കി. റെയിൽവേ, എയർപോർട്ട് എന്നിവ അദാനി, അംബാനിമാർക്ക് തീറെഴുതി. സ്വാതന്ത്ര്യവും സമ്പത്തും കൊള്ളയടിച്ച് അതിസമ്പന്നർക്ക് കൊടുക്കുകയാണ് ബി.ജെ.പി സർക്കാർ.നോട്ടുനിരോധനം രാജ്യത്തെ പിറകിലോട്ടുനയിച്ചുവെന്നും അദേഹം കൂട്ടിച്ചേർത്തു. കർഷത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ .പി .രാമചന്ദ്രൻനായർ അദ്ധ്യക്ഷനായി. സി.പി. എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി.പി. മുരളി, എൻ. രതീന്ദ്രൻ, ഡി.കെ. മുരളി എം.എൽ.എ, കെ.എസ്. കെ.ടി.യു ജില്ലാ സെക്രട്ടറി കെ .ശശാങ്കൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വർക്കിംഗ് കമ്മിറ്റി അംഗം ഒ .എസ് അംബിക, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി .ബിജു, സി.പി.എം ഏരിയാ സെക്രട്ടറി കെ .മീരാൻ, അഡ്വ :എസ് .ഷാജഹാൻ, ടൈറ്റസ് തുടങ്ങിയവർ സംസാരിച്ചു. ഇ.എ. സലിം സ്വാഗതവും അയിരൂർ മോഹനൻ നന്ദിയും പറഞ്ഞു.