തിരുവനന്തപുരം: മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കും രക്ഷിക്കാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. കരിക്കകം വിനായകനഗർ പുതുവൽ പുത്തൻവീട്ടിൽ രഞ്ജിത്ത്കുമാർ (34), തിലക (35) എന്നിവർക്കാണ് പൊള്ളലേറ്റത്. ഭർത്താവ് മരിച്ച തിലക, രഞ്ജിത്തുമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇന്നലെ പുലർച്ചെ 2.30ഓടെ ഇരുവരും വഴക്കുണ്ടാക്കുകയും യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേട്ട പൊലീസ് കേസെടുത്തു.