puroga

തിരുവനന്തപുരം: പുരോഗമന സാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസ് ക്ളബിൽ നടന്ന ' സാമൂഹ്യ നന്മയ്ക്കായി പ്ളാസ്റ്റിക്കിനെ ഉപേക്ഷിക്കാം ' എന്ന വിഷയത്തിൽ നടന്ന ബോധവത്കരണ സദസ് കോട്ടൻ ബാഗ് ഡോ. ജയറാമിന് നൽകി മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. മെഡിക്കൽ കോളേജിലെ ഡോ. സിജു എൻ.എസ് ക്ളാസ് നയിച്ചു. സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ശാസ്‌താന്തല സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. പനവിള രാജശേഖരൻ, ശിവദാസൻ കുളത്തൂർ, കരമന ദിനേശ്, എൻ. കൃഷ്ണൻ, പാപ്പനംകോട് അൻസാരി, ശശികല വി. നായർ എന്നിവർ സംസാരിച്ചു.