തിരുവനന്തപുരം: അന്താരാഷ്ട്ര ബന്ധങ്ങൾ മാനേജ്മന്റ് പഠനത്തിന്റെ സിലബസിൽ ഉൾപ്പെടുത്തണമെന്ന് നയതന്ത്രജ്ഞനും മുൻ അംബാസിഡറുമായ ടി.പി.ശ്രീനിവാസൻ പറഞ്ഞു. ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് മുൻ ചെയർമാൻ ഡോ.സി.ജി. കൃഷ്‌ണദാസ് നായർ രചിച്ച് ഡോ.ജി. ജയകുമാർ, പി.കെ. ശിവദാസ് എന്നിവർ വിവർത്തനം ചെയ്‌ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മാനേജ്‌മെന്റ് പാടവം, ഉയരങ്ങളിലേക്ക് എന്നീ പുസ്‌തകങ്ങൾ പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ വൈദ്യുതി,​ ജലവിഭവവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ അദ്ധ്യക്ഷനായി. കേരള സർവകലാശാല മുൻ വൈസ് ചാൻസലലർ ഡോ.എം.കെ. രാമചന്ദ്രൻ നായർ പുസ്തകം പരിചയപ്പെടുത്തി. ഡോ.സി.ജി. കൃഷ്ണദാസ് നായരെ ടി.പി. ശ്രീനിവാസൻ പൊന്നാടയണിയിച്ചു. ഡോ.ജി. ജയകുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ എന്നിവർ സംസാരിച്ചു.