തിരുവനന്തപുരം: കേരള സർവകലാശാല സംസ്‌കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ' പ്രായോഗിക വേദാന്തവും സ്വാമി വിവേകാനന്ദനും ' എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 13ന് രാവിലെ 10ന് സംസ്കൃത വിഭാഗം ഒാഡിറ്റോറിയത്തിൽ നടക്കുന്ന യോഗം കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.പി.പി. അജയകുമാർ ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാൻ, ഡോ.എസ്. നസീബ് എന്നിവർ സംസാരിക്കും. ഡോ.കെ. മഹേശ്വരൻ നായർ, ഡോ.വി. ശിശുപാലപ്പണിക്കർ എന്നിവർ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ.ആർ.ബി. പ്രമോദ് കിരൺ ഉദ്ഘാടനം ചെയ്യും.