intu

തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെയും മോട്ടോർ തൊഴിലാളികളുടെയും നേതൃത്വത്തിൽ ഏജീസ് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധ ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ.ടി. ശരത്ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ചാല സുധാകരൻ സ്വാഗതം പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ജോസഫ് പെരേര, മൂങ്ങോട് മോഹനൻ, മോഹനൻ തമ്പി, ചക്കാലമുക്ക് മോഹനൻ, ഭുവനേന്ദ്രൻ നായർ, ടി.പി. പ്രസാദ്, മലയം ശ്രീകണ്ഠൻ നായർ, കട്ടയ്‌ക്കോട് തങ്കച്ചൻ, കിഴുവിലം വിശ്വൻ, പി. സാഹു, എം. ജഗേന്ദ്രൻ, വെള്ളറട ദയാനന്ദൻ, പി. ഋഷികേശ്, വിളപ്പിൽശാല രാമു, രമേശ് ആർ, അഡ്വ. അനസ്, എ. നിഹാസ്, മണികണ്ഠൻ, മനോജ് .എസ്, ആദർശ്, പാളയം രാജീവ്, പ്രവീൺ പേട്ട, നൗഷാദ്, പേട്ട സുനി, മസൂദ് തുടങ്ങിയ നേതാക്കൾ പ്രതിഷേധ ജ്വാലയ്ക്കും പ്രകടനത്തിനും നേതൃത്വം നൽകി.