തിരുവനന്തപുരം: കേരള മുസ്ളിം ജമാഅത്ത് യൂത്ത് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാവർക്കിംഗ് പ്രസിഡന്റ് പാപ്പനംകോട് അൻസാരി അദ്ധ്യക്ഷനായി. മുസ്ളിംലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം അഷറഫ് പൗരത്വം ജന്മാവകാശം എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ചു. വിഴിഞ്ഞം ഹനീഫ്,​ ബീമാപള്ളി സക്കീർ,​ റാമിസ് കരമന,​ പി. സെയ്ദലി,​ ഇ.കെ. മുനീർ,​ അസ്‌ലം കുറ്റിച്ചൽ,​ എസ്. അബ്ദുൾ ജലീൽ,​ നിഷാദ് മണക്കാട് എന്നിവർ സംസാരിച്ചു. അസദുദ്ദീൻ സ്വാഗതവും കുളപ്പട നിസാം നന്ദിയും പറഞ്ഞു.