ബാലരാമപുരം:പാറക്കുഴി പ്രോഗ്രസീവ് ലൈബ്രറി വാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ടി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.രാജ്മോഹൻ മുഖ്യപ്രഭാഷണം നടത്തും.സി.പി.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ മുതിർന്ന പൗരൻമാരെ ആദരിക്കും.എസ്.രവീന്ദ്രൻ,ഡോ.എം.എ സിദ്ധിഖ്,​നേമം ബ്ലോക്ക് മെമ്പർമാരായ ഡി.സുരേഷ് കുമാർ,​ജയചന്ദ്രൻ,​കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ,​ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പുന്നക്കാട് ബിജു,​അഡ്വ.എ.പ്രതാപചന്ദ്രൻ,​ഇ.എം.ബഷീർ,​ എം.ബാബുജാൻ തുടങ്ങിയവർ സംസാരിക്കും.രാത്രി 8 ന് സമ്മാനദാനവും സ്കോളർഷിപ്പ് വിതരണവും,​ 9ന് നാടകം സുപ്രീംകോർട്ട്.