കടയ്ക്കാവൂർ:വിളബ്ഭാഗം പ്ളാവഴികം റസിഡന്റസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബസംഗമവും വിളബ്ഭാഗം ശാന്തി ആഡിറ്റോറിയത്തിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ അവാർഡ് ദാനം വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഷാജഹാൻ,വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അസീം ഹുസൈൻ,ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബീന ശശാങ്കൻ,അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസ്, പഞ്ചായത്ത് മെമ്പർമാരായ മീനാംബിക,വിജയകുമാർ,ഗോപീന്ദ്രൻ,വെട്ടൂർ സഹകരണസംഘം പ്രസിഡന്റ് സുരേഷ് ബാബു,അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ സെക്രട്ടറി സലിം റസിഡന്റസ് പേട്രൺമാരായ അഡ്വ.പ്രതാപൻ,എം.കെ.എസ്.പണിക്കർ എന്നിവർ സംസാരിച്ചു.