കിളിമാനൂർ: കിളിമാനൂർ ഗവ എൽ.പി.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും കിളിമാനൂർ കലാസാഹിത്യ വേദിയും സംയുക്തമായി സർഗസംവാദം സംഘടിപ്പിച്ചു. അക്ഷരച്ചങ്ങാത്തം പഴമയും പുതുമയും എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. കിളിമാനൂർ ഗവ സ്കൂളിലെ കുരുന്ന് പ്രതിഭകൾ കലാസാഹിത്യ വേദിയിലെ പ്രമുഖരുമായി നടത്തിയ സർഗ സംവാദം കുട്ടികൾക്ക് നവ്യാനുഭവമായി. കഥയും കവിതയും ,പുസ്തക ചർച്ചകളുമായി കടന്നുപോയ സർഗസംവാദത്തിൽ സ്കൂൾ വിദ്യാർത്ഥി അഭിനന്ദിന്റെ കവിതാസമാഹാരവും പ്രകാശനം ചെയ്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ പ്രതിഭയോടൊപ്പം എന്ന പരിപാടിയുടെ തുടർപ്രവർത്തനത്തിന്റെ ഭാഗമായാണ് സർഗസംവാദം സംഘടിപ്പിച്ചത്. പരിപാടിയുടെ അദ്ധ്യക്ഷനും സ്വാഗത പ്രാസംഗികനും ഒക്കെ കുരുന്നുകൾ തന്നെയായിരുന്നു. പ്രധാനാദ്ധ്യാപിക ശാന്തകുമാരിയമ്മ ,സ്കൂൾ എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് ,കിളിമാനൂർ കലാസാഹിത്യ വേദി പ്രവർത്തകരായ കുടിയേല ശ്രീകുമാർ, എം.വിജയകുമാർ, വിജയൻ ഗ്രാമ സംഗീതിക, വക്കം വിജയദാസ്, ഇന്ദിരാദേവി, ടി.ഡി രവി, ഹംസ പാട്ടറ, കിളിമാനൂർ സത്യദേവൻ തുടങ്ങിയവർ പങ്കെടുത്തു .