വക്കം: പ്രസിദ്ധമായ കടയ്ക്കാവൂർ ആയാന്റെ വിള ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന് ആരംഭ ദിവസം മുതൽ തന്നെ നാടിന്റെ നാനാഭാഗത്ത് നിന്ന് ഭക്തരുടെ വൻ തിരക്ക്. 12ന് നടക്കുന്ന ആയാന്റെ വിള പൊങ്കാലയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഒരുക്കിരിക്കുന്നത്. ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ ചിറയിൻകീഴ് വരെയുള്ള സർവീസുകൾ ആയാന്റെ വിള വരെ നീട്ടിട്ടുണ്ട്. കിളിമാനൂർ, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകളും ഉണ്ടാകും.12 ന് രാവിലെ 10ന് അടൂർ പ്രകാശ് എം.പി പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്യും.