വിതുര: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ ഇനി മുതൽ ബസിൽ എത്തുന്ന സഞ്ചാരികൾ ഇക്കോ ടുറിസം മേഖലയിൽ പ്രവേശിക്കണമെങ്കിൽ പാസ് എടുക്കണം. ഇത്രയും നാൾ നിരവധി സഞ്ചാരികൾ കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തി മണിക്കൂറുകളോളം പൊന്മുടിയുടെ സൗന്ദര്യം നുകർന്ന് തിരികെ ബസിൽ തന്നെ മടങ്ങുമായിരുന്നു. നെടുമങ്ങാട്, വിതുര, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്നായി അനവധി സർവീസുകൾ പൊന്മുടിയിൽ എത്തുന്നുണ്ട്. നിറയെ യാത്രക്കാരുമായാണ് ഡിപ്പോകളിൽ നിന്നു പുറപ്പെടുന്നത്. ടുറിസ്റ്റുകൾക്ക് ഏറെ അനുഗ്രഹമാണ് ഇത്തരം സർവീസുകൾ. സഞ്ചാരികളുട യാത്രാസൗകര്യം കാണക്കിലെടുത്ത് കൂടുതൽ സർവീസ് ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അടുത്തിടെ പ്രഖാപനം നടത്തിയിരുന്നു. ഇന്ന് മുതലാണ് പാസ് സമ്പ്രദായം നിലവിൽ വരുന്നതെന്നും പൊന്മുടി വനത്തിൽ അനുവാദമില്ലാതെ പ്രവേശിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.

ടിക്കറ്റ് നിരക്ക്

മുതിർന്നവർക്ക് 30

കുട്ടികൾക്ക് 10

വിദേശികൾക്ക് 300

വിദേശ കുട്ടികൾക്ക് 225