മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ഇന്ന് കിഴുവിലം പഞ്ചായത്ത് ഒാഫീസിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.കലാവതിയുടെ നേതൃത്വത്തിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും.കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ അദ്ധ്യക്ഷനാകും.