വിതുര. കെട്ടിട നിർമ്മാണത്തിനിടെ ലിന്റിൽ തകർന്ന് താഴെവീണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. തൊളിക്കോട് ആനപ്പെട്ടി വലിയകൈത കുമിളികുന്നുവീട്ടിൽ മധു (45)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് നെടുമങ്ങാട് കാച്ചാണി മുക്കോലയിൽ കെട്ടിടം പണിക്കിടെയാണ് മധു ലിന്റിൽ തകർന്നുതാഴെ വീണത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു . എന്നാൽ ഇന്നലെ വൈകിട്ട് മരിച്ചു. ഭാര്യ ചിത്ര. മക്കൾ: അശ്വിൻ, അക്ഷയ്.