വർക്കല: കരുനിലക്കോട് കലംപൊട്ടിവിള പ്രദേശത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി. ഇവിടെയുള്ള പൈപ്പ്ലൈൻ തകർന്ന് ഒരു വർഷമായിട്ടും കുടിവെള്ളവിതരണം കാര്യക്ഷമാക്കാൻ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. കരുനിലക്കോട് കുഴിവിളാകം ഏലാറോഡിൽ നഗരസഭ നിർമ്മിതിയായ പാർശ്വഭിത്തിയിലൂടെ കടന്നു വരുന്ന രണ്ട് ഇഞ്ച് വലിപ്പമുള്ള പൈപ്പാണ് തകർന്നത്. പൈപ്പ് തകർന്ന് ജലം പാഴായി പോവുകയാണ്. ഈ പ്രദേശത്ത് വെള്ളം കിട്ടാതായി. സമാന്തര പൈപ്പ് സ്ഥാപിക്കാൻ എസ്റ്റിമേറ്ര് തുകയായ 23000 രൂപ നഗരസഭ അടച്ചിട്ടും തകരാറ് പരിഹരിക്കാൻ ജലഅതോറിട്ടിക്ക് കഴിയുന്നില്ലെന്ന് വാർഡ് കൗൺസിലർ സജിത്ത്റോയി പ്രസ്താവനയിൽ ആരോപിച്ചു.