നെടുമങ്ങാട്:നെടുമങ്ങാട് ഗവ.ഗേൾസ് എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം സി.ദിവാകരൻ എം.എൽ.എ നിർവഹിച്ചു.നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ്കുമാർ,കൗൺസിലർ ടി.അർജുനൻ , പി. ടി. എ പ്രസിഡന്റ് പേരയം ജയൻ,ശ്രീകുമാർ,പി.വി.രജി എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ എ.കെ. ശരത്ചന്ദ്രൻ സ്വാഗതവും എ.സി.പി.ഒ നുസൈബ ബീവി നന്ദിയും പറഞ്ഞു.