jaga

വെഞ്ഞാറമൂട്: റിട്ടയേ‌ർഡ് സി.ഐയെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരംപാറ ചരുവിള പുത്തൻ വീട്ടിൽ ജഗദനാ (63) ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ പുറത്തേക്കുപോയ ഇയാൾ വൈകിയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുവീടുകളിലും സമീപത്തും അന്വേഷിച്ചങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിൽ വീടിന്റെ പിന്നാമ്പുറത്തെ മുറ്റത്ത് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്ക് വരുമ്പോൾ വീടിന്റെ പിന്നിലെ ചരിഞ്ഞ പ്രദേശത്തുനിന്ന് പതിനഞ്ചടി താഴ്ചയുള്ള മുറ്റത്തേക്ക് കാൽതെന്നി വീണുമരിച്ചതാകാമെന്ന് പൊലീസ് പറയുന്നു. സംസ്കാരം ഇന്ന് പോങ്ങനാട് കുടുംബ വീട്ടിൽ .